ആരാധിക്കാം പരിശുദ്ധനെ

Aradhikam parishudhane arpikam

Unknown

Writer/Singer

Unknown

ആരാധിക്കാം പരിശുദ്ധനെ
അർപ്പിക്കാം സ്തോത്ര യാഗങ്ങൾ
സർവ്വ സ്തുതികൾക്കും യോഗ്യനായ
യേശുവേ ആരാധിക്കാം (2)

ഹല്ലേലുയ്യാ പാടിടാം
ഉയർത്തീടാം യേശുനാമം (2)
വല്ലഭനാം യേശുവേ
ആരാധിച്ചാർത്തിടാം (2)

ആരാധിചാർത്തിടുമ്പോൾ
വാതിലുകൾ തുറക്കും (2)
യെരിഹോമതിൽ വീഴും
അത്ഭുതങ്ങൾ നടക്കും (2)

ക്ഷാമകാലത്തുമെന്നെ
ക്ഷേമമായി പോറ്റിടുന്ന (2)
യേശുവിൻ കരുതലിനായി
സ്തുതികൾ മുഴക്കീടാം (2)

മനസ്സു തള്ളർന്നിടുമ്പോൾ
ശക്തിയാൽ നിറച്ചിടും (2)
യേശുവിൻ സ്നേഹത്തെ
എങ്ങനെ ഞാൻ വർണ്ണിക്കും (2)