1 എന്റെ ബലമായ കർത്തനെൻ

Ente belamaya karthanen Sharanam

Malayalam Christian Songs

1 എന്റെ ബലമായ കർത്തനെൻ
ശരണമതാകയാൽ പാടിടും ഞാനുലകിൽ
ഏറ്റമുറപ്പുള്ള മറവിടമാണെനികെൻ
പ്രിയൻ ചാരിടും ഞാനവനിൽ

ഹാ ഹല്ലേലുയ ഗീതം പാടിടും ഞാൻ
എന്റെ ജീവിത യാത്രയത്തിൽ
എന്റെ അല്ലലകിലവും തീർത്തിടും നാൾ
നോക്കി പാർത്തിടും ഞാനുലകിൽ

2 എല്ലാകാലത്തും ആശ്രയം വെചീടുവാൻ
നല്ല സങ്കേതം യേശുവത്രേ
പെറ്റ’തള്ള തൻ കുഞ്ഞിനെ മറന്നീടിലും
കർത്തൻ മാറ്റം ഭവിക്കാത്തവൻ

3 തിരുകരത്താൽ വൻ സാഗര ജലമെല്ലാം അടക്കുന്ന
കരുത്തെഴും യാഹവൻ താൻ
ഒരു ഇടയനെപോലെന്നെ അവനിയിൽ കരുതുന്ന
സ്നേഹമിതാശ്ചര്യമേ

4 ഉള്ളം കലങ്ങുന്ന നേരത്ത് പ്രിയൻ തൻ വാഗ്തത്തം
ഓർപിചുണർത്തുമെന്നെ
ഉള്ളം കരത്തിൽ വരച്ചവൻ
ഉരവികധീശൻ താൻ എന്നുടെ ആശ്വാസകൻ

5 മാറും മനുജെരെല്ലാം മഹിതലമതു
തീ ജ്വലക്കിരയായി മാറുകിലും
തിരു വാഗ്തത്തങ്ങൾകേതും മാറ്റം വരില്ലവൻ
വരവിൻ നാൾ ആസന്നമായി

1 Ente belamaya karthanen
Sharanamathakayal paadidum njanulakil
Ettamurappulla maravidamaneniken
Priyan charidum njanavanil;-

Ha halleluah geetham paadidum njaan
Ente Jeevitha yaathrayathil
Ente allalakilavum therthidum naal
Nokki paaratheedum njaanulakil

2 Ellakaalathum aasrayam vacheeduvaan
Nalla sankethameshuvathre
Petta’thalla than kunjine maranneedilum
Karthan maattam bhavikkaathavan

3 Thirukarathaal van saagara jalamellaam adakkunna
Karuthezhum yaahavan thaan
Oru idayanepolenne avaniyil karuthunna
Snehameethascharyame

4 Ullam kalangunna nerathu priyan than vakthatham
Orpichunarrhumenne
Ullam karathil varachavan
Urvikadeesan thaan ennude aaswasakan

5 Maarum manugerellaam mahithalamathu
Thee jwalakkirayayi maarukilum
Thiru’vaakthathangalkethum maattam varillavan
Varavin naal aasannammai