എന്റെ ജീവിതമാണെന്റെ ആരാധന

Ente Jeevitham Anente Aradhana

Malayalam Christian Songs

എന്റെ ജീവിതമാണെന്റെ ആരാധന
ഞാൻ യേശുവിൽ ആയതിനാൽ - 2
എന്റെ ജീവിത ശൈലിയാണ് ആരാധന
ഞാൻ യേശുവിൻ ആലയമായ് - 2

ആരാധ്യനാം ദൈവത്തിന്
ജീവയാഗമാണ് ആരാധന
ജീവൻ തന്ന എന്റെ യേശുവിന്
എന്റെ സ്നേഹമാണ് ആരാധന

സ്വർഗ്ഗപിതാവിൻ മാർവ്വിൽ ചേർത്തതിനാൽ
ഈ ബന്ധമാണ് ആരാധന - 2
തിരു കരങ്ങളിൽ ആശ്രയം വച്ചതിനാൽ
ഏത് നേരത്തും ആരാധന - 2
- ആരാധ്യനാം ദൈവത്തിന്

എന്റെ യേശുവിൻ പാദത്തിൽ പകരുന്നതാം
നല്ല തൈലമാണ് ആരാധന - 2
ഇതിലും വിലയേറിയത് ഒന്നുമില്ലേ
എന്റെ ദൗത്യമാണ് ആരാധന - 2
- ആരാധ്യനാം ദൈവത്തിന്

പരിശുദ്ധാത്മാവ് എന്നെ നയിക്കുന്നതാൽ
എന്നും പുതിയതാണ് ആരാധന - 2
തിരു സാന്നിധ്യം എന്നിൽ നിറയുന്നതാൽ
തേജസ്സേറുമീ ആരാധന - 2
- ആരാധ്യനാം ദൈവത്തിന്

Ente jeevitham anente aradhana
Njan Yeshuvil ayathinal - 2
Ente jeevitha shayliyanu aradhana
Njan Yeshuvin alayamayi - 2

Aradhyanam Daivathinu
Jeeva yagamanu aradhana
Jeevan thanna ente Yeshuvinu
Ente snehamanu aradhana

Swargapithavin marvil cherthathinal
Ee bandhamanu aradhana - 2
Thirukkarangalil ashrayam vachathinal
Ethu nerathum aradhana - 2
- Aaradhyanam dheyvathinu

Ente Yeshuvin pathathil pakarunnatham
Nalla thailamanu aradhana - 2
Ithilum vilayeriyath onnumille
Ente dhouthyamanu aradhana - 2
- Aaradhyanam dheyvathinu

Parishudhathmavu enne nayikkunnathal
Ennum puthiyathanu aradhana - 2
Thiru sannidhyam ennil nirayunnathal
Thejasserum ee aradhana - 2
- Aaradhyanam dheyvathinu