ഇത്രത്തോളം യഹോവ സഹായിച്ചു
ഇത്രത്തോളം ദൈവമെന്നെ നടത്തി
ഓന്നുമില്ലായ്കയിൽ നിന്നെന്നെ ഉയർത്തി
ഇത്രത്തോളം യഹോവ സഹായിച്ചു
1 ഹാഗറിനെപോലെ ഞാൻ കരഞ്ഞപ്പോൾ
യാക്കോബിനെ പോലെ ഞാൻ അലഞ്ഞപ്പോൾ
മരുഭൂമിയിലെനിക്ക് ജീവജലം തന്നെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു
2 ഏകനായി നിന്ദ്യനായ് പരദേശിയായി
നാടും വീടും വിട്ടു ഞാനലഞ്ഞപ്പോൾ
സ്വന്തവീട്ടിൽ ചേർത്തുകൊള്ളാം എന്നുരച്ച നാഥനെന്നെ
ഇത്രത്തോളം യഹോവ സഹായിച്ചു
3 കണ്ണുനീരും ദുഖവും നിരാശയും
പുർണ്ണമായി മാറിടും ദിനം വരും
അന്ന് പാടും ദൂതർമദ്ധ്യേ ആർത്തു പാടും ശുദ്ധരൊത്തു
ഇത്രത്തോളം യഹോവ സഹായിച്ചു
Ithratholam yehova sahaychu
Ithratholam daiva’menne nadathi
Onnumillaikayil ninnenne uyarthi
Ithratholam yehova sahaychu
1 Hagarine’pole njan karanjappol
Yakobine pole njan’alanjappol
Marubhoomi’yileniku jeevajelam thannenne
Ithratholam yehova sahaychu
2 Ekanai nindiyanai paradesiyai
Nadum veedum vittu njanalanjappol
Swonda‘veettil cherthu kollam’ennuracha nathane
Ithratholam yehova sahaychu
3 Kannuneerum dukhavum nirasayum
Purnnamai maridum dinam varum
Annu padum duthar’madhye arthu padum shudharothu
Ithratholam yehova sahaychu