1 കൂരിരുളിൽ ദീപമായ് അണയും
വേദനയിൽ സാന്ത്വനം അരുളും
യേശു നീ നല്ല ഇടയൻ
രാവിലും പകലിലും
കാവലായ് കരുതുവാൻ കൂടെ നീ
ഉള്ളതാൽ വാഴ്ത്തിടും
2 പാവനനാം അജപാലകൻ
പാപികളാം മാനവർക്കായ്
പാണികളിൽ മുറിവേറ്റു താൻ
യേശു നീ നല്ല ഇടയൻ
- രാവിലും
3 യാതനകൾ സ്വയമേറ്റവൻ
കാൽവറിയിൻ ക്രൂശിൽ അവൻ
ആടുകൾക്കായ് സ്വയമേകിയോൻ
യേശു നീ നല്ല ഇടയൻ
- രാവിലും