പദതാരിലെന്നാശ്രയം പരമേശാ
തിരുമാർവ്വിലെൻ അഭയം ……………….. 2
നിൻ തിരു മാംസവും ചോരയുമേകി നീ
പുതു ജീവൻ പകർന്നു എന്നിൽ.. ആ … ആ
കരുണാർദ്ര സ്നേഹം അവർണ്ണനീയം
പദതാരിലെന്നാശ്രയം പരമേശാ
തിരുമാർവ്വിലെൻ അഭയം …….
അർപ്പിച്ചിടും ഞാൻ അശ്രുപൂജാ… ( chorus )
ആരാധിച്ചീടുമെൻ ജീവകാലം …… 2
തെളിയൂ അകതാരിൽ നിറയൂ …
പദതാരിലെന്നാശ്രയം പരമേശാ
തിരുമാർവ്വിലെൻ അഭയം …….
പാപത്തിൻ ഇരുളാകെ അകന്നു പോയീടും
പാപീ- നീ – മനം തിരിഞ്ഞാൽ ………………………. 2
ദൈവത്തിൻ ആലയെ പാർത്തീടും നാളോ
ആയിരം ദിനങ്ങളെക്കാൾ ശ്രേഷ്ടം ……………….. 2
ചൊരിയൂ കൃപയെന്നിൽ നാഥാ ……
അർപ്പിച്ചിടും ഞാൻ അശ്രുപൂജാ… ( chorus )
ആരാധിച്ചീടുമെൻ ജീവകാലം …… 2
തെളിയൂ അകതാരിൽ നിറയൂ …
പദതാരിലെന്നാശ്രയം പരമേശാ
തിരുമാർവ്വിലെൻ അഭയം …….
ലോകത്തിൻ മോഹങ്ങൾ അഴിഞ്ഞു പോയീടും
ലോകക്കാരാകവേ കൈ വെടിയും……………………. 2
ദൈവത്തിൽ ആശ്രയം വെച്ചീടും മനുജനോ
ഉറച്ചു നിന്നീടും പർവ്വതം പോൽ ……………………….. 2
മടങ്ങൂ മനുജാ നിൻ രക്ഷകനിൽ ….
പദതാരിലെന്നാശ്രയം പരമേശാ
തിരുമാർവ്വിലെൻ അഭയം ………..
നിൻ തിരു മാംസവും ചോരയുമേകി നീ
പുതു ജീവൻ പകർന്നു എന്നിൽ.. ആ … ആ
കരുണാർദ്ര സ്നേഹം അവർണ്ണനീയം
പദതാരിലെന്നാശ്രയം പരമേശാ
തിരുമാർവ്വിലെൻ അഭയം
അർപ്പിച്ചിടും ഞാൻ അശ്രുപൂജാ… ( chorus )
ആരാധിച്ചീടുമെൻ ജീവകാലം …… 2
തെളിയൂ അകതാരിൽ നിറയൂ … (3)