യേശു എന്‍ മണാളന്‍ വരും നാളതേറ്റം ആസന്നമേ
ശുദ്ധരിന്‍ പ്രത്യാശയിന്‍ പ്രഭാതമേ..
ഹാ അതെന്തു ഭാഗ്യമേ, ആയതെന്റെ ആശയേ
ആ ദിനം കൊതിച്ചിടുന്നെ
കാണുമേ വേഗമെന്‍ കാന്തനാം യേശുവേ
കാണ്മതെന്തൊരാനന്ദം വര്‍ണ്യമല്ലെന്‍ ആമോദം
പാപികള്‍ക്ക് രക്ഷകനായ് പാരിടത്തില്‍ വന്നോനവന്‍
ശാപ മരണം സഹിച്ചുയിര്‍ത്തവന്‍
പപിയാമെന്‍ ഏഴയിന്‍ പാപമാകെ നീക്കിയെന്നെ
വീണ്ടെടുത്ത പുണ്യാത്മനെ
രോഗികള്‍ക്ക് വൈദ്യനവന്‍ രോഗത്തിന്‍ മരുന്നും സദാ
വ്യാകുലങ്ങള്‍ നീക്കും യേശു നായകന്‍
രോഗ ദു:ഖമേതുമില്ലാതെ നിത്യ ദേഹമെന്‍
പേര്‍ക്കൊരുക്കി വന്നീടുമേ
വിണ്ണവര്‍ക്കധീശന് ജയം വിണ്ദൂതര്‍ സൈന്യമാര്‍ത്തിടും
വിണ്ണില്‍ എല്ലാം ആനന്ദം കൊണ്ടാടുമേ
കാഹളം ധ്വനിക്കുമെന്റെ കാതുകള്‍ ശ്രവിക്കുമന്നു
മാനിടര്‍ ഭ്രമിച്ചിടുമേ
പാരിലുള്ളോരെന്‍ ഗേഹമാം നാറുമെന്റെ മണ്ദേഹമോ
മാറും മറു രൂപമായ് ഞൊടിയിടെ
വാനില്‍ പറന്നേറിടും പ്രാവുപോല്‍ പരപ്പില്‍ നി -
ന്നാഗമിക്കും തന്‍ ചാരെ
തീരുമെന്റെ സന്താപം പാരിലേറ്റ വന്‍ താപം
തോരുമെന്‍ കണ്ണീരും അന്ന് നിത്യമായ്
വാഴുമെന്നും കാന്തയായ് മല്‍ പ്രിയന്റെ തേജസ്സാല്‍
ശോഭയേറും ശാലെമില്‍